Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Three Injured

Pathanamthitta

നി​ർ​ത്തി​യി​ട്ട ടോ​റ​സി​ന് പി​റ​കി​ല്‍ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

അ​ടൂ​ർ: നി​ർ​ത്തി​യി​ട്ട ടോ​റ​സി​ന് പി​ന്നി​ൽ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. ഏ​ഴം​കു​ളം മ​ങ്ങാ​ട് സോ​നു ഭ​വ​ന​ത്തി​ൽ സോ​നു(38),ജി​നു ഭ​വ​ന​ത്തി​ൽ ജി​നു(57), പു​ല്ലാ​ഞ്ഞി​ക്ക​ര വ​ട​ക്കേ​തി​ൽ ലി​ജു(32) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.45-ന് ​ഏ​ഴം​കു​ളം പ്ലാ​ന്‍റേ​ഷ​ൻ ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​ടൂ​ർ ഭാ​ഗ​ത്തു​നി​ന്നും പ​ത്ത​നാ​പു​രം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ഓ​ട്ടോ​റി​ക്ഷ. ഈ ​സ​മ​യം നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട്ടോ​റി​ക്ഷ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ടോ​റ​സി​ ന്‍റെ പി​റ​കി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​രും പൊ​ലി​സും ചേ​ർ​ന്ന് അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ സോ​നു​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

District News

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

വാ​ടാ​ന​പ്പ​ള്ളി: ദേ​ശീ​യ​പാ​ത 66 തി​രു​മം​ഗ​ല​ത്ത് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്.

പൊ​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി വേ​ലാ​യു​ധ​ൻ(69), വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ജി​ത്ത്(16), ഫാ​രി​സ്( 18 ) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത് പ​രി​ക്കേ​റ്റ​വ​രെ ചേ​റ്റു​വ ലെ​വ​ൽ ഓ​ഫ് കെ​യ​ർ ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ എ​ങ്ങ​ണ്ടി​യൂ​ർ എം​ഐ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റു​മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

District News

പ​ര​പ്പ​ച്ചാ​ൽ പാ​ല​ത്തി​നു സ​മീ​പം ലോ​റി പു​ഴ​യി​ലേ​ക്കു മറിഞ്ഞ് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്

കു​ന്നും​കൈ: പ​ര​പ്പ​ച്ചാ​ൽ പാ​ല​ത്തി​നു സ​മീ​പ​മു​ള്ള അ​പ​ക​ട​വ​ള​വി​ൽ ലോ​റി പു​ഴ​യി​ലേ​ക്കു മറിഞ്ഞ് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കാ​ഞ്ഞ​ങ്ങാ​ട് ഞാ​ണി​ക്ക​ട​വ് സ്വ​ദേ​ശി അ​ഷ്ക​റി​നെ​യും ലോ​റി ഡ്രൈ​വ​ർ ത​മി​ഴ്നാ​ട് സ്വ​ദേ​ശി വ​ര​ദ​രാ​ജി​നെ​യും കാ​സ​ർ​ഗോ​ഡ് മിം​സ് ആ​ശു​പ​ത്രി​യി​ലും സാ​ര​മാ​യി പ​രി​ക്കേ​റ്റ ഞാ​ണി​ക്ക​ട​വ് സ്വ​ദേ​ശി മൊ​യ്തു​വി​നെ നീ​ലേ​ശ്വ​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് ജൈ​വ​വ​ളം ക​യ​റ്റി​വ​ന്ന ലോ​റി പ​ര​പ്പ​ച്ചാ​ൽ ഇ​റ​ക്ക​ത്തി​ൽ നി​ന്നു പാ​ല​ത്തി​ലേ​ക്ക് ക​യ​റു​മ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് പു​ഴ​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. വേ​ന​ൽ​ക്കാ​ല​മാ​യ​തി​നാ​ൽ പു​ഴ​യി​ൽ കാ​ര്യ​മാ​യി വെ​ള്ള​മു​ണ്ടാ​യി​രു​ന്നി​ല്ല. ര​ണ്ടു വ​ർ​ഷം മു​മ്പ് ഇ​തേ സ്ഥ​ല​ത്ത് സി​മ​ന്‍റ് ക​യ​റ്റി​വ​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു.

അ​ന്നു ത​ന്നെ ഒ​രു ഗ്യാ​സ് ലോ​റി​യും ഇ​വി​ടെ​നി​ന്ന് പു​ഴ​യി​ലേ​ക്ക് വീ​ണി​രു​ന്നു. പാ​ല​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു​മു​മ്പ് ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള കൊ​ടും​വ​ള​വു​ക​ളും കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​വു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്ന​ത്. വ​ള​വു​ക​ൾ നി​ക​ത്തി​യും ഇ​റ​ക്കം കു​റ​ച്ചും വീ​തി കൂ​ട്ടി​യും ഇ​വി​ടെ പു​തി​യൊ​രു പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഏ​റെ നാ​ളാ​യി ഉ​യ​രു​ന്ന​താ​ണ്.

Kerala

അ​ങ്ക​മാ​ലി എം​സി റോ​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

അ​ങ്ക​മാ​ലി: എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി​യി​ൽ എം​സി റോ​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ച​ര​ക്ക് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ​ക്കും ലോ​റി ഡ്രൈ​വ​ർ​ക്കും ഒ​രു ബ​സ് യാ​ത്ര​ക്കാ​ര​നും പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

രാ​ത്രി പ​തി​നൊ​ന്ന് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് എം​സി റോ​ഡി​ൽ അ​ല്പ​സ​മ​യം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. 

District News

ഓട്ടോ​റി​ക്ഷ​യും മി​നി​വാ​നും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​ പേ​ര്‍​ക്ക് പ​രി​ക്ക്

ചേ​ര്‍​ത്ത​ല: താ​ലൂ​ക്ക് ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​കു​ന്നു. തി​ര​ക്കേ​റി​യ ജം​ഗ്ഷ​നി​ല്‍ നി​ത്യേ​ന നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. ചൊ​വാഴ്ച രാ​വി​ലെ എ​ട്ടോ​ടെ ഒ​ട്ടോ​റി​ക്ഷ​യും മി​നി​വാ​നും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തി​ല്‍ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന മൂ​ന്നു യാ​ത്ര​ക്കാ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.


താ​ലൂ​ക്ക് ആശു​പ​ത്രി​യി​ല്‍നി​ന്നും യാ​ത്ര​ക്കാ​രെ​യും കൊ​ണ്ടു​പോ​യ ഓ​ട്ടോ​റി​ക്ഷ​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​യ​തോ​ടെ ജം​ഗ്ഷ​നി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ഡി​വൈ​ഡ​റു​ക​ള്‍ റോ​ഡു​ക​ളി​ല്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​ണ്.

District News

വ​ഴി​യാ​ത്രി​ക​യെ ഇ​ടി​ച്ച് സ്കൂ​ട്ട​ർ മ​റി​ഞ്ഞു; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

ക​രി​ന്ത​ളം: കൊ​ല്ലം​പാ​റ​യി​ൽ വ​ഴി​യാ​ത്രി​ക​യെ ഇ​ടി​ച്ച് സ്കൂ​ട്ട​ർ മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.


റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന ലോ​ട്ട​റി വി​ല്പ​ന​ക്കാ​രി ക​രി​ന്ത​ളം തോ​ളേ​നി​യി​ലെ ര​മ​ണി (50), സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ ക​രി​ന്ത​ള​ത്തെ വി​മു​ക്ത​ഭ​ട​ൻ നാ​രാ​യ​ണ​ൻ, റി​ട്ട. പോ​സ്റ്റു​മാ​ൻ ചി​മ്മ​ത്തോ​ട്ടി​ലെ കു​ഞ്ഞി​ക്ക​ണ്ണ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​മ​ണി​യെ മം​ഗ​ളൂ​രു​വി​ലെ​യും മ​റ്റു ര​ണ്ടു​പേ​രെ​യും കാ​ഞ്ഞ​ങ്ങാ​ട്ടെ​യും ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

National

അ​സ​മി​ൽ സം​ഘ​ർ​ഷം; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്, ബി​ജെ​പി നേ​താ​വി​ന്‍റെ കു​ടും​ബ വീ​ടി​ന് തീ​യി​ട്ടു

ന്യൂ​ഡ​ൽ​ഹി: അ​സ​മി​ൽ വെ​സ്റ്റ് ക​ർ​ബി ജി​ല്ല​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബി​ജെ​പി നേ​താ​വി​ന്‍റെ കു​ടും​ബ വീ​ടി​ന് തീ​യി​ട്ടു. ക​ർ​ബി ആം​ഗ്ലോം​ഗ് ഓ​ട്ടോ​ണ​മ​സ് കൗ​ൺ​സി​ൽ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും ബി​ജെ​പി നേ​താ​വു​മാ​യ തു​ലി​റാം റോ​ങ്ഹാം​ഗി​ന്‍റെ കു​ടും​ബ വീ​ടി​നാ​ണ് തീ​യി​ട്ട​ത്.

ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് സ്വ​യം​ഭ​ര​ണ അ​വ​കാ​ശ​മു​ള്ള പ്ര​ദേ​ശ​മാ​ണി​ത്. ഇ​വി​ടെ കു​ടി​യേ​റി​യ മ​റ്റു വി​ഭാ​ഗ​ങ്ങ​ളെ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഇ​തി​നാ​യി നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ച​വ​രെ നീ​ക്കി​യ​താ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

District News

ശാ​സ്‌​താം​കോ​ട്ട​യി​ൽ തെ​രു​വുനാ​യ ആ​ക്ര​മ​ണം; മൂ​ന്നുപേ​ർ​ക്ക് പ​രി​ക്ക്

ശാ​സ്താം​കോ​ട്ട: തെ​രു​വുനാ​യ ആക്ര​മ​ണത്തി​ൽ മൂ​ന്നുപേ​ർ​ക്ക് പ​രി​ക്ക്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് പോ​യ​വ​ർ​ക്ക് നേ​രെ​യും നാ​യ പാഞ്ഞടു ത്തെ​ങ്കി​ലും ഇ​വ​ർ സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഓ​ടി ക​യ​റി ഗേ​റ്റ് അ​ട​ച്ച​തി​നാ​ൽ ക​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.
ശാ​സ്താം​കോ​ട്ട മ​ന​ക്ക​ര അ​നു​ഭ​വ​ന​ത്തി​ൽ രാ​ധാ​മ​ണി( 60 )യെ ​ആ​ണ് ആ​ദ്യം തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്.


വീ​ട്ടി​ൽ നി​ന്നും തൊ​ട്ട​ടു​ത്ത അ​യ​ൽ വീ​ട്ടി​ലേ​ക്ക് ക​യ​റി​യ സ​മ​യം നാ​യ കു​ര​ച്ചു​കൊ​ണ്ട് ദേ​ഹ​ത്തേ​ക്ക് ചാ​ടി വീ​ഴു​ക​യാ​യി​രു​ന്നു. മ​റി​ഞ്ഞു​വീ​ണ രാ​ധാ​മ​ണി​യു​ടെ വ​ല​ത് കാ​ലിന്‍റെ പാ​ദ​ത്തി​ലും ഇ​ട​തു​കാ​ലി​ലും നാ​യ​യു​ടെ ക​ടി​യേ​റ്റ് ആ​ഴ​ത്തി​ലു​ള്ള മു​റി​വ് ഉ​ണ്ടാ​യി.


വീ​ഴ്ച​യി​ൽ കാ​ലി​ന് ക്ഷ​ത​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്.​തു​ട​ർ​ന്ന് മ​ന​ക്ക​ര കു​ഴി​യി​ൽ കി​ഴ​ക്ക​തി​ൽ ഉ​ദ​യ ഭ​വ​ന​ത്തി​ൽ ഷീ​ബ, ബിഎ​സ്‌സി ​നഴ്സിം​ഗ് വി​ദ്യാ​ർ​ഥി മ​ഠ​ത്തി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ ന​സീ​ന സു​ൽ​ത്താ​ന എ​ന്നി​വ​ർ​ക്കും ക​ടി​യേ​റ്റു.

 

National

യു​പി​യി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ൽ സ്ഫോ​ട​നം; ര​ണ്ടു​പേ​ർ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ൽ സ്ഫോ​ട​നം. അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. മൂ​ന്ന്പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ബ​രാ​ബ​ങ്കി ജി​ല്ല​യി​ലെ ടി​കൈ​ത്‌​ന​ഗ​ർ പ്ര​ദേ​ശ​ത്തെ സ​രാ​യ് ബ​രാ​യ് ഗ്രാ​മ​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ല​ക്നോ​വി​ലെ ട്രോ​മ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി. ഫാ​ക്ട​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ണ്ടാ​യ പി​ഴ​വാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥി​ക നി​ഗ​മ​നം.

പോ​ലീ​സ് റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച്, വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് തൊ​ഴി​ലാ​ളി​ക​ൾ യൂ​ണി​റ്റി​നു​ള്ളി​ൽ പ​തി​വ് ജോ​ലി​ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ഫാ​ക്ട​റി​യി​ൽ നി​ന്നു​മു​ണ്ടാ​യ ശ​ബ്ദം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് പ്രാ​ഥ​മി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളു​ടെ മ​ണി​ക്കൂ​റു​ക​ളു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്.

ഫാ​ക്ട​റി അ​ഗ്നി​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​രു​ന്നി​ല്ലെ​ന്നും സ്ഫോ​ട​ന​ത്തി​നു​ശേ​ഷം തീ ​ആ​ളി​ക്ക​ത്തി​യ​താ​ണ് അ​പ​ക​ട തീ​വ്ര​ത വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ര​ണ്ടു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ച​താ​യി സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്‌​ട്രേ​റ്റ് അ​നു​രാ​ഗ് സിം​ഗ് സ്ഥി​രീ​ക​രി​ച്ചു. പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യു​ടെ ലൈ​സ​ൻ​സ് ഈ ​വ​ർ​ഷം മാ​ർ​ച്ചി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ന​ൽ​കു​ന്ന വി​വ​രം. സ്ഫോ​ട​ന​ത്തി​ൽ ഫാ​ക്ട​റി ഉ​ട​മ ഖാ​ലി​ദി​നും സ​ഹോ​ദ​ര​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

 

Latest News

Corehub Up